LiveTV

Live

Kerala

നിട്ടറയിലേക്കുള്ള പാലം തകര്‍ന്നിട്ട് 10 വര്‍ഷം; ദുരന്ത മുനമ്പില്‍ നാട്ടുകാര്‍

നിട്ടറയിലേക്കുള്ള പാലം തകര്‍ന്നിട്ട് 10 വര്‍ഷം; ദുരന്ത മുനമ്പില്‍ നാട്ടുകാര്‍
Summary
വയനാട് തിരുനെല്ലി നിട്ടറ കോളനിയിലേക്കുള്ള പാലം തകര്‍ന്നിട്ട് പത്തു വര്‍ഷമായി. വിദ്യാര്‍ഥികളും രോഗികളുമെല്ലാം മരണത്തെ മുഖാമുഖം കണ്ടാണ് ഈ പാലം കടക്കുന്നത്..

വയനാട് തിരുനെല്ലി നിട്ടറ കോളനിയിലേക്കുള്ള പാലം തകര്‍ന്നിട്ട് പത്തു വര്‍ഷമായി. കാളിന്ദിപുഴയുടെ കുറുകെയുള്ള പാലമാണ് പത്തുവര്‍ഷമായി തകര്‍ന്നു കിടക്കുന്നത്. വിദ്യാര്‍ഥികളും രോഗികളുമെല്ലാം മരണത്തെ മുഖാമുഖം കണ്ടാണ് ഈ പാലം കടക്കുന്നത്.

ആദിവാസികളടക്കം നാനൂറിലധികംപേര്‍ താമസിക്കുന്ന നിട്ടറ കോളനിയിലേക്കുള്ള ഏകയാത്രാ മാര്‍ഗമാണ് ഈ പാലം . നിര്‍മാണം പൂര്‍ത്തിയായ അതേ വര്‍ഷം മലവെള്ളപ്പാച്ചില്‍ പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി . പിന്നീട് നാട്ടുകാര്‍ തന്നെ മരങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന നടപ്പാതയിലൂടെയാണ് ഇവരുടെ യാത്ര.

സ്കൂളിലേക്ക് പാലത്തിലൂടെയുള്ള വിദ്യാര്‍ഥികളുടെ യാത്ര ഏറെ അപകടം പിടിച്ചതാണ്. പുഴയില്‍ വെള്ളം കൂടിയാല്‍ ഇവിടത്തെ കുട്ടികള്‍ സ്കൂളില്‍ പോകാന്‍ കഴിയില്ല. പുതിയപാലം വരുമെന്ന് നിട്ടറകോളനിവാസികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷമായി. പാലം യാഥാര്‍ഥ്യമാകാന്‍ ഏതെങ്കിലും വലിയ ദുരന്തം വരാന്‍ കാത്തിരിക്കണോ എന്നാണ് ഇവരുടെ ചോദ്യം.