LiveTV

Live

Kerala

വേങ്ങരയില്‍ വോട്ട് തേടി കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ

വേങ്ങരയില്‍ വോട്ട് തേടി കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ
Summary
കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം കൂട്ടുകയാണ് ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി

വേങ്ങര മണ്ഡലത്തെ ഇളക്കിമറിച്ച് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ റോഡ് ഷോ തുടങ്ങി. കണ്ണമംഗലം പഞ്ചായത്തിലായിരുന്നു ആദ്യ ദിവസത്തെ പരിപാടി. കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം കൂട്ടുകയാണ് ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പ്രതികരിച്ചു.

കൊട്ടും കുരവയും ആട്ടവും പാട്ടുമായാണ് പി കെ കുഞ്ഞാലിക്കുട്ടി കെഎന്‍എ ഖാദറിന് വോട്ട് ചോദിച്ചിറങ്ങിയത്. തുറന്ന വാഹനം കടന്ന് പോയ വഴികളിലെല്ലാം നാട്ടുകാര്‍ മുന്‍ എംഎല്‍എയെ കാത്ത് നിന്നു. കണ്ണമംഗലം പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലൂടെയായിരുന്നു റോഡ് ഷോ കടന്ന് പോയത്. എട്ടാം തിയ്യതി വരെ വിവിധ പഞ്ചായത്തുകളിലൂടെ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ കടന്ന് പോകും.