LiveTV

Live

Kerala

ഹജ്ജ്: അടുത്ത വർഷം മുതൽ പുതിയ മാനദണ്ഡങ്ങൾ വേണമെന്ന് സംസ്ഥാനം

ഹജ്ജ്: അടുത്ത വർഷം മുതൽ പുതിയ മാനദണ്ഡങ്ങൾ വേണമെന്ന് സംസ്ഥാനം
Summary
ജനസംഖ്യാനുപാതികമായാണ് ഇപ്പോൾ ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത്. എന്നാൽ അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. രാജ്യത്ത് മൊത്തം..

അടുത്ത വർഷം മുതൽ ഹജ്ജ് തീർഥാടനത്തിന് പുതിയ സംവിധാനങ്ങൾ വേണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതിന് ഇപ്പോഴുള്ള മാനദണ്ഡം മാറ്റണം. ഹജ്ജ് യാത്രക്കായി വിമാന കമ്പനികളുടെ ആഗോള ടെണ്ടർ വിളിക്കണമെന്നും ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തവണ കേരള ഹാജിമാരെ മദീനയിൽ ബുദ്ധിമുട്ടിച്ച കേന്ദ്ര ഉദ്യോഗസ്ഥനെതിരെ പരാതി നൽകാനും ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു.

ജനസംഖ്യാനുപാതികമായാണ് ഇപ്പോൾ ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത്. എന്നാൽ അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. രാജ്യത്ത് മൊത്തം 4,48,268 അപേക്ഷ ലഭിച്ചപ്പോൾ കേരളത്തിൽ 21 ശതമാനവും അപേക്ഷകൾ കേരളത്തിൽ നിന്നാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജനസംഖ്യ ആനുപാതികമെന്ന നിലപാട് അശാസ്ത്രീയമാണെന്നാണ് സംസ്ഥാനത്തിന്റെ വാദം. വിമാന കമ്പനികളുടെ ആഗോള ടെണ്ടർ വിളിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. ഇത് തീരുമാനിക്കാനുള്ള അധികാരവും സംസ്ഥാനത്തിന് നൽകണം.

അടുത്ത വർഷം മുതൽ ഹജ്ജ് ക്യാമ്പിനായി കരിപ്പൂർ വിമാനത്താവളം സജ്ജമാക്കണമെന്നും കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. ഇത്തവണ ഹാജിമാരുടെ താമസം സംബന്ധിച്ച് ഉണ്ടായ പരാതിക്ക് കാരണം കേന്ദ്രത്തിന് കീഴിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥന്റെ പ്രവർത്തനമാണ്. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും