LiveTV

Live

Kerala

പ്ലാസ്റ്റിക് രഹിത ഗ്രാമം എന്ന ലക്ഷ്യത്തില്‍ പല്ലാരിമംഗലം പഞ്ചായത്ത്

പ്ലാസ്റ്റിക് രഹിത ഗ്രാമം എന്ന ലക്ഷ്യത്തില്‍ പല്ലാരിമംഗലം പഞ്ചായത്ത്
Summary
പ്ലാസ്റ്റിക് രഹിത ഗ്രാമം എന്നത് ഒരു സങ്കല്പം മാത്രമാണെന്ന് തോന്നാം.എന്നാല്‍ ആ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ് പല്ലാരിമംഗലം പഞ്ചായത്ത്. പഞ്ചായത്തില്‍ വലിച്ചെറിയപ്പെട്ട മുഴുവന്‍ പ്ലാസ്റ്റിക് കുപ്പികളുമാണ് ഈ കഴിഞ്ഞ..

പ്ലാസ്റ്റിക് രഹിത ഗ്രാമം എന്നത് ഒരു സങ്കല്പം മാത്രമാണെന്ന് തോന്നാം.എന്നാല്‍ ആ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ് പല്ലാരിമംഗലം പഞ്ചായത്ത്. പഞ്ചായത്തില്‍ വലിച്ചെറിയപ്പെട്ട മുഴുവന്‍ പ്ലാസ്റ്റിക് കുപ്പികളുമാണ് ഈ കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ നീക്കം ചെയ്തത്. കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റ ലക്ഷ്യത്തോടെയാണ് ഗാന്ധി ജയന്തി ദിനത്തെ വരവേറ്റത്.

പഞ്ചായത്തില്‍ വലിച്ചറിയപ്പെട്ട മുഴുവന്‍ പ്ലാസ്റ്റിക്ക് കുപ്പികളും നീക്കം ചെയ്യണം. ആ ലക്ഷ്യം അവര്‍ യാഥാര്‍ഥ്യമാക്കി. പൊതുനിരത്തിലും, ഓടകളിലും, പുരയിടങ്ങളിലും കിടന്ന നാൽപ്പതിനായിരത്തോളം പ്ലാസറ്റിക് കുപ്പികൾ ശേഖരിച്ചു. പഞ്ചായത്ത് മെന്രര്‍മാരും ആശവര്‍ക്കര്‍മാരുടെയും അംഗന്‍വാടി പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തകരുടെയും മുന്നിട്ടിറങ്ങിയതോടെ നാട്ടുകാരുടെ ആവേശം ഇരട്ടിയായി.

പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ആക്രിക്കടക്കാരന് കൈമാറി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമേ മറ്റ് മാലിന്യങ്ങളും ശേഖരിച്ച് ഇവര്‍ ഉറവിടത്തില്‍ തന്നെ നിര്‍മാര്‍ജ്ജനം ചെയ്തു. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ ഉപയോഗവും പഞ്ചായത്തിൽ നിരോധിച്ചിട്ടുണ്ട്.

"മാലിന്യ മുക്ത ഗ്രാമത്തിനായി നമുക്ക് കൈ കോർക്കാം" എന്ന സന്ദേശവുമായി "ഹരിതം പല്ലാരിമംഗലം" എന്ന ഈ പദ്ധതി ആറ് മാസം മുമ്പാണ് പ‍ഞ്ചായത്ത് ആരംഭിച്ചത്. ഈ പദ്ധതിയുടെ തുടര്‍ച്ചയായാണ് പഞ്ചായത്തില്‍ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്തതും.