LiveTV

Live

Kerala

സിനിമാ ട്രയിലറും ഷോര്‍ട്ടും ഫിലിമുമല്ല, ഇതാണ് ന്യൂജെന്‍ കല്യാണവിളി

സിനിമാ ട്രയിലറും ഷോര്‍ട്ടും ഫിലിമുമല്ല, ഇതാണ് ന്യൂജെന്‍ കല്യാണവിളി
Summary
ആശയവും സംവിധാനവും മഹാദേവന്‍ തമ്പിയുടെതാണ്

കല്യാണം എങ്ങിനെ വ്യത്യസ്തമാക്കാമെന്ന് തല പുകഞ്ഞ് ചിന്തിക്കുന്നവരെ അല്‍പം കൂടി കടത്തി വെട്ടിയിരിക്കുകയാണ് കോതമഗംലം സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഷാലു ജോര്‍ജ്ജ്. കല്യാണക്കുറികളില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നതിന് പകരം വിവാഹം ക്ഷണിച്ചുകൊണ്ടുള്ള ഒരു വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ് ഇവര്‍. വീഡിയോ എന്നാല്‍ ഒന്നൊന്നര വീഡിയോ. നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ആശയവും സംവിധാനവും മഹാദേവന്‍ തമ്പിയുടെതാണ്. അഭി രജിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്, എഡിറ്റിംഗ്-വിഷ്ണു വേണുഗോപാല്‍, സംഗീതം അരുണ്‍ രാജ്. നവംബര്‍ 11നാണ് ഷാലുവും റോണു സക്കറിയ റോയിയും തമ്മിലുള്ള വിവാഹം.