LiveTV

Live

Kerala

ഖരമാലിന്യ തൊഴിലാളികള്‍ക്ക് കോഴിക്കോട് നഗരത്തിന്റെ ആദരം

ഖരമാലിന്യ തൊഴിലാളികള്‍ക്ക് കോഴിക്കോട് നഗരത്തിന്റെ ആദരം
Summary
ഖരമാലിന്യ തൊഴിലാളികള്‍ക്ക് ആദരവുമായി കോഴിക്കോട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഹരിതാദരം പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍‍ഷമായി നഗരത്തിലെ ഖരമാലിന്യ സംസ്കരണത്തില്‍ പങ്കാളികളായ..

ഖരമാലിന്യ തൊഴിലാളികള്‍ക്ക് ആദരവുമായി കോഴിക്കോട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഹരിതാദരം പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍‍ഷമായി നഗരത്തിലെ ഖരമാലിന്യ സംസ്കരണത്തില്‍ പങ്കാളികളായ കുടുംബശ്രീ പ്രവര്‍ത്തകരെയാണ് ആദരിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഹരിതാദരം ഉദ്ഘാടനം ചെയ്തു.

വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഖരമാലിന്യങ്ങല്‍ ശേഖരിച്ച് സംസ്കരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരുന്നു ആദരം. ഘോഷയാത്രയോടെയായിരുന്നു ആദരിക്കല്‍ ചടങ്ങിന്റെ തുടക്കം. തെരുവുഗായകരുടെ ഗാനമേളയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. തൊഴിലാളികള്‍ക്കുള്ള നഗരത്തിന്റെ നന്ദിയാണ് ഹരിതാദരമെന്ന് സംഘാടകര്‍ പറഞ്ഞു.

അധ്വാനത്തോടുള്ള നഗരത്തിന്റെ വൃത്തി ഖരമാലിന്യ തൊഴിളാളികളുടെ വിയര്‍പ്പാണെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. നഗരത്തെ വൃത്തിയാക്കുന്നതിലും ഹരിതാദരത്തിലും സന്തോഷമെന്ന് തൊഴിലാളികളും പ്രതികരിച്ചു. ഹരിത കേരളം പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.