LiveTV

Live

Kerala

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് തടഞ്ഞു

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് തടഞ്ഞു
Summary
ടി എന്‍ പ്രതാപന്റെ നേതൃത്വത്തിലായിരുന്നു മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഇന്ന് വല പൊട്ടിക്കല്‍ സമരം നടത്താനെത്തിയത്

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയ ടി.എന്‍ പ്രതാപനെ പൊലീസ് തടഞ്ഞു. വന്‍ പൊലീസ് സന്നാഹത്തെയാണ് കൈനകരിയിലും റിസോര്‍ട്ട് പരിസരത്തും വിന്യസിച്ചിരിക്കുന്നത്. കായല്‍ വലകെട്ടിത്തിരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെയാണ് ടി.എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഇന്ന് വല പൊട്ടിക്കല്‍ സമരം നടത്താനെത്തിയത്