LiveTV

Live

Kerala

രക്ഷിതാക്കളുടെ പോക്കറ്റടിക്കുന്ന എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍

രക്ഷിതാക്കളുടെ പോക്കറ്റടിക്കുന്ന എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍
Summary
യാതൊരു നിയന്ത്രണങ്ങളുമില്ലാതെ യഥേഷ്ടം എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളില്‍ വ്യാപകമായി ഫീസ് തട്ടിപ്പ് നടക്കുന്നതായി പരാതി. വിദ്യാര്‍ഥികളില്‍ നിന്ന് വന്‍തുക ഫീസിനത്തില്‍ ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളോ മികച്ച പരിശീലനം നല്‍കാനുള്ള സംവിധാനങ്ങളോ ഇല്ലെന്നാണ് ആക്ഷേപം.

മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി രക്ഷിതാക്കളുടെ പോക്കറ്റടിക്കുകയാണ് പല എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളും. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ യഥേഷ്ടം എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയ ചില രക്ഷിതാക്കളെ ഞങ്ങള്‍ സമീപിച്ചു. 25,000 മുതല്‍ ഒന്നര ലക്ഷം വരെ ഫീസിനത്തില്‍ നല്‍കിയ രക്ഷിതാക്കള്‍. ഹൈസ്‌കൂള്‍ തലം മുതല്‍ കുട്ടിയെ കൊച്ചിയിലെ ഒരു കോച്ചിങ് സെന്ററില്‍ അയച്ച രക്ഷിതാവ് പറയുന്നത് കേള്‍ക്കുക.

സൗജന്യമായി മോട്ടിവേഷന്‍ ക്ലാസുകള്‍ സ്‌കൂളുകള്‍ തോറും നടത്തി വിദ്യാര്‍ഥികളെ പരിശീലന കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കും. മികച്ച പരിശീലനം ഉറപ്പ് നല്‍കി മധ്യവര്‍ഗ രക്ഷിതാക്കളുടെ വിശ്വാസമാര്‍ജിക്കും. വന്‍തുക ഫീസിനത്തില്‍ ഈടാക്കും. പക്ഷേ ഫീസ് നല്‍കി വിദ്യാര്‍ഥികളെ കോച്ചിങിനയച്ച ശേഷമാണ് ആവശ്യമായ പരിശീലകരോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോയില്ലെന്ന് രക്ഷിതാക്കള്‍ മനസിലാക്കുക. അപ്പോഴേക്കും പണവും വിദ്യാര്‍ഥികളുടെ വിലപ്പെട്ട സമയവും നഷ്ടമായിരിക്കും.