LiveTV

Live

Kerala

നിര്‍മല്‍ ചിട്ടി തട്ടിപ്പ് - കേരളത്തില്‍ കേസെടുക്കാന്‍ കഴിയില്ല

നിര്‍മല്‍ ചിട്ടി തട്ടിപ്പ് - കേരളത്തില്‍ കേസെടുക്കാന്‍ കഴിയില്ല
Summary
ചിറ്റ് ഫണ്ട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലായതിനാല്‍ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമപരമായ തടസമുണ്ടെന്നാണ് പ്രാഥമിക പരിശോധന നടത്തുന്ന ക്രൈംബ്രാഞ്ച്..

നിര്‍മല്‍ കൃഷ്ണ ചിറ്റ് ഫണ്ട് കേസില്‍ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍. ചിറ്റ് ഫണ്ട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലായതിനാല്‍ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമപരമായ തടസമുണ്ടെന്നാണ് പ്രാഥമിക പരിശോധന നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിഗമനം. ഇതോടെ ആയിരം കോടി രൂപയോളം വരന്ന നിര്‍മല്‍ ചിറ്റ് ഫണ്ട് തട്ടപ്പിന്‍റെ ല്‍ നിക്ഷേപിച്ച പതിനായരത്തോളം മലയാളികളുടെ നിക്ഷേപം തിരികെ കിട്ടല്‍ അനിശ്ചിതത്വത്തിലാകും. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

60 വര്‍ഷം മുന്പ് പാറശാല സ്വദേശി കൃഷ്ണ തുടങ്ങിയ ചെറിയ കുറിക്കന്പനി മകന്‍ നിര്‍മല്‍ കൃഷ്ണ ഏറ്റെടുത്തതോടെ നിര്‍മല്‍ കൃഷ്ണ ചിറ്റ് ഫണ്ടും വെന്‍ച്വര്‍ കാപിറ്റലുമൊക്കെയായി വളര്‍ന്നു. നിക്ഷേപത്തിന് 16 ശതമാനമെന്ന ആകര്‍ഷകമായ പലിശ കൂടി ആയതോടെ നെയ്യറ്റിന്‍കര, തമിഴ്നാട്ടിലെ വിളവന്‍കോട് എന്നീ താലൂക്കുകളിലെ പതിനായരത്തോളം പേര്‍ നിക്ഷേപകരായെത്തി. കശുവണ്ടി തൊഴിലാളികള്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെ നിര്‍മല്‍ കൃഷ്ണ ചിറ്റ്സിന്റെ നിക്ഷേപകരായി. ഈ മാസം ആദ്യ നിര്‍മല്‍ കൃഷ്ണ കോടതിയില്‍ പാപ്പര്‍ ഹരജി സമര്‍പ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. 600 കോടിയുടെ നിക്ഷേപം ഉണ്ടെന്നാണ് നിര്‍മല്‍ കൃഷ്ണ കോടതിയില്‍ അറിയിച്ചിരുക്കുന്നത്. എന്നാല്‍ ആയിരം കോടിയിലധികം വരും നിക്ഷേപമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

91.5 കോടിയുടെ ആസ്തി മാത്രമേ തനിക്കുള്ളൂ എന്നും നിര്‍മല്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. തട്ടിപ്പിനെകുറിച്ച് പ്രാഥമിക പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ചിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. നിര്‍മല്‍ ചിറ്റ് ഫണ്ട് എന്ന സ്ഥാപനം നിലനില്‍ക്കുന്നത് തമിഴ്നാട്ടിലായതിനാല്‍ കേരളത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഘം ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും സജീവമാണ്. നിക്ഷേപകര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമര രംഗത്തുമുണ്ട്.