LiveTV

Live

Kerala

കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം
Summary
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സംസ്ഥാന നേത്യത്വത്തോട് നിര്‍ദ്ദേശിച്ചു

കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സംസ്ഥാന നേത്യത്വത്തോട് നിര്‍ദ്ദേശിച്ചു. വൈസ് പ്രസിഡന്റുമാരുടെ എണ്ണം ആറില്‍ നിന്ന് ഒന്നായി കുറക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം നാലായി കുറയ്ക്കണമെന്നും ശിപാര്‍ശയുമുണ്ട്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലേയും ജംബോ കമ്മിറ്റികള്‍ വെട്ടിക്കുറക്കണമന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. വൈസ് പ്രസിഡന്റുമാരുടെ എണ്ണം ആറില്‍ നിന്ന് ഒന്നായി കുറക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫിസർ സുദർശൻ നാച്ചിയപ്പയെ കേന്ദ്രം അറിയിച്ചു.

22 ജനറല്‍ സെക്രട്ടറിമാര്‍ എന്നത് നാലായി കുറക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. വനിതാ-ദളിത്-ന്യൂനപക്ഷ പ്രാതിനിധ്യവും ഇതില്‍ ഉണ്ടാവണം. സെക്രട്ടറിമാരുടെ എണ്ണവും കുറക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം നൂറില്‍ നിന്ന് നാല്‍പ്പതായി കുറക്കണമെന്നും ശുപാര്‍ശയുമുണ്ട്. കേന്ദ്ര നിര്‍ദ്ദേശം കെ.പി.സി.സി നേത്യത്വം അതേപടി അംഗീകരിച്ചേക്കില്ലന്നാണ് സൂചന. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കുന്പോള്‍ കൂടുതല്‍ നേതാക്കളെ പാര്‍ട്ടി പദവികളില്‍ നിയോഗിക്കേണ്ടി വരുമെന്നതാണ് ഇതിന് കാരണം. പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗമായിരുന്ന പലരേയും കെപിസിസി കമ്മിറ്റിയില്‍ ഉള്‍പ്പെടത്തേണ്ട സാഹചര്യവുമുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ കേന്ദ്ര നിര്‍ദ്ദേശത്തോടുള്ള മറുപടി കെപിസിസി നല്‍കൂ.