LiveTV

Live

Kerala

മില്‍മയില്‍ നിയമനം നല്‍കുന്നില്ലെന്ന് പരാതി; ഉദ്യോഗാര്‍ത്ഥികള്‍ നിയമനടപടിക്ക്

മില്‍മയില്‍ നിയമനം  നല്‍കുന്നില്ലെന്ന് പരാതി; ഉദ്യോഗാര്‍ത്ഥികള്‍ നിയമനടപടിക്ക്
Summary
മില്‍മയില്‍ പ്ളാന്റ് അറ്റന്റര്‍ തസ്തികയില്‍ നിയമനനിരോധമെന്ന പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍. പ്ലാന്റ് അറ്റന്റര്‍ തസ്തികയിലേക്ക് റാങ്ക് പട്ടിക തയ്യാറാക്കിയിട്ടും നിയമനം നല്കുന്നില്ലെന്നാണ് ഉദ്യോഗാര്ത്ഥികളുടെ പരാതി. നിയമനം..

മില്‍മയില്‍ പ്ളാന്റ് അറ്റന്റര്‍ തസ്തികയില്‍ നിയമനനിരോധമെന്ന പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍. പ്ലാന്റ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് റാങ്ക് പട്ടിക തയ്യാറാക്കിയിട്ടും നിയമനം നല്‍കുന്നില്ലെന്നാണ് ഉദ്യോഗാര്ത്ഥികളുടെ പരാതി. നിയമനം സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ നിയമനം നടത്തുന്നത് താത്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് മില്‍മ അറിയിച്ചു.

എംപ്ലോയ്മെന്റില്‍ രജിസ്റ്റ‍ര്‍ ചെയ്തവര്‍ക്കു പുറമേ ഇരുപത് വര്‍ഷമായി പാല്‍ സൊസൈറ്റികളില്‍ ജോലി ചെയ്തവരേയും മില്‍മയുടെ പ്ളാന്റ് അറ്റന്‍ഡര്‍ പോസ്റ്റിലേക്ക് പരിഗണിച്ചിരുന്നു. ഇവരുടെ കായിക ക്ഷമതാ പരീക്ഷ നടത്തിയതിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും പൂര്‍ത്തിയായി. എന്നാല്‍ ഈ പോസ്റ്റിലേക്ക് ഇപ്പോള്‍ നിയമനം നടത്താന്‍ മില്‍മ തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.

ക്ഷീര വികസനവകുപ്പ് ഡയറക്ടര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇനി നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ പ്ളാന്റ് അറ്റന്റര്‍ നിയമനവുമായി ബന്ധപ്പെട്ട് പരാതികള്‍ വന്ന സാഹചര്യത്തില്‍ നിയമനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മില്‍മ ചെയര്‍മാന്‍ അറിയിച്ചു.