LiveTV

Live

Kerala

മുജാഹിദ് വിസ്ഡം പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

മുജാഹിദ് വിസ്ഡം പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി
Summary
ഇരുപതാം തീയതി അറസ്റ്റിലായ വിസ്ഡം വളണ്ടിയര്‍മാര്‍ക്ക് നേരത്തേ പറവൂര്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

ലഘുലേഖ വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ മുജാഹിദ് വിസ്ഡം പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതരായത്. വിതരണം ലഘുലേഖ വായിച്ചാല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന കുറ്റം ചുമത്താനാവില്ലെന്ന് കോടതി പറഞ്ഞു.

ഇരുപതാം തീയതി അറസ്റ്റിലായ വിസ്ഡം വളണ്ടിയര്‍മാര്‍ക്ക് നേരത്തേ പറവൂര്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. പോലീസ് ചുമത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ നിലനനില്‍ക്കില്ലെന്ന് കേസ് പരിഗണിച്ച കോടതി പറഞ്ഞു. എന്നാല്‍ കേസില്‍ പോലീസിന് അന്വഷണം തുടരാം. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

പ്രശ്‌നം നടന്ന പ്രദേശത്ത് താമസക്കാരല്ലാത്തവര്‍ പ്രവേശിക്കരുതെന്നാണ് പ്രധാന ജാമ്യവ്യവസ്ഥ. വ്യവസ്ഥ ലംഘിച്ചാല്‍ 2500 രൂപ പിഴയൊടുക്കണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.സംഘടനാ കാമ്പയിന്റ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ലഘുലേഖ വിതരണം ചെയ്തപ്പോള്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് വച്ച് മര്‍ദ്ദിച്ച് പോലീസിന് കൈമാറുകയായിരുന്നു. വിസ്ഡം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ഇപ്പോഴും പോലീസ് കേസെടുത്തിട്ടില്ല.