LiveTV

Live

Kerala

വിസി ഹാരിസിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എംജിയില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗസമരം

വിസി ഹാരിസിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എംജിയില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗസമരം
Summary
വിസി ഹാരിസിനെ സ്കൂള്‍ ഓഫ് ലറ്റേഴ്സിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.ജി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗസമരം. നാടന്‍ പാട്ടും, തെരുവ് നാടകവും ചിത്രരചനയും..

വിസി ഹാരിസിനെ സ്കൂള്‍ ഓഫ് ലറ്റേഴ്സിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.ജി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗസമരം. നാടന്‍ പാട്ടും, തെരുവ് നാടകവും ചിത്രരചനയും ഉള്‍പ്പെടുത്തിയായിരുന്നു സമരം. സമരത്തിന് പിന്തുണയുമായി അധ്യാപകരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

പഠനത്തില്‍ മാത്രമല്ല കലാരംഗത്തും മാര്‍ഗ്ഗദര്‍ശിയായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ തിരിച്ച് കൊണ്ടുവരാന്‍ വ്യത്യസ്തമായ സമര രീതിയാണ് എംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. നാടന്‍പാട്ടിലൂടെയും, തെരുവ് നാടകത്തിലൂടെയും ചിത്രപ്രദര്‍ശനത്തിലൂടെയുമെല്ലാം സര്‍വ്വകലാശാലയുടെ നടപടിയിലുള്ള പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ വിളിച്ച് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ മാത്രമല്ല സര്‍വ്വകലാശാലയിലെ ഭൂരിഭാഗം അധ്യാപകരും മറ്റ് കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി സര്‍വ്വകലാശാല സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധമായ നിലപാടുകളുടെ അവസാനത്തെ ഉദാഹരണമാണ് വിസി ഹാരിസിന്റേതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.