LiveTV

Live

Kerala

ജോസഫ് മാഷുടെ കൈ വെട്ടിയത് സിപിഎമ്മെന്ന് പറഞ്ഞത് നാക്കുപിഴയെന്ന് ആര്‍എസ്എസ് പ്രതിനിധി

ജോസഫ് മാഷുടെ കൈ വെട്ടിയത് സിപിഎമ്മെന്ന് പറഞ്ഞത് നാക്കുപിഴയെന്ന് ആര്‍എസ്എസ് പ്രതിനിധി
Summary
ബിജെപി എംപി മീനാക്ഷി ലേഖിയാണ് പാര്‍ലമെന്റി ജോസഫ് മാഷുടെ കൈ വെട്ടിയത് സിപിഎമ്മാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത്

ജോസഫ് മാഷുടെ കൈ വെട്ടിയത് സിപിഎമ്മാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത് നാക്കുപിഴയാണെന്ന് ആര്‍എസ്എസ് നേതാവ്. മീഡിയവണ്ണിന്റെ സ്‌പെഷല്‍ എഡിഷന്‍ ചര്‍ച്ചക്കിടെയാണ് ആര്‍എസ്എസ് പ്രതിനിധി സി സദാനന്ദന്‍ മാസ്റ്ററുടെ ഏറ്റുപറച്ചില്‍.

ബിജെപി എംപി പാര്‍ലമെന്റി ജോസഫ് മാഷുടെ കൈ വെട്ടിയത് സിപിഎമ്മാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത്. ഇത് വിവാദമായെങ്കിലും പരസ്യമായി തെറ്റ് സമ്മതിക്കാന്‍ ബിജെപി ആര്‍എസ്എസ് നേതൃത്വം തയ്യാറായിരുന്നില്ല.


മതനിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. 2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി കോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ മതനിന്ദ കലര്‍ന്നതാണെന്ന ആരോപണം ഉയര്‍ന്നു. ജൂലൈ നാലിനാണ് പ്രൊഫ. ജോസഫിനെ ആക്രമിച്ച് വലത് കൈപ്പത്തി വെട്ടിമാറ്റിയത്.

വീടിനു സമീപത്തെ നിര്‍മല മാതാ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് കാറില്‍ കുടുംബസമേതം മടങ്ങുമ്പോഴായിരുന്നു അക്രമം. വാനിലെത്തിയ ഏഴംഗ സംഘം കാര്‍ തടഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രൊഫസറെ വലിച്ചിറക്കി കൈകളിലും കാലുകളിലും വെട്ടുകയായിരുന്നു.