LiveTV

Live

Kerala

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ അനുസരണയോടെ ഓടിച്ചെന്നു; മുഖ്യമന്ത്രിയെ പരിഹസിച്ച് കാനം

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ അനുസരണയോടെ ഓടിച്ചെന്നു; മുഖ്യമന്ത്രിയെ പരിഹസിച്ച് കാനം
Summary
മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ വിളിച്ചുവരുത്തിയപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ മുഖ്യമന്ത്രി ഓടിച്ചെന്നെന്ന് കാനം. സര്‍ക്കാര്‍ വിവാദങ്ങളുടെ ഫാക്ടറിയായി മാറിയെന്നും സെക്രട്ടേറിയറ്റില്‍ അധികാര കയ്യേറ്റം നടക്കുന്നുവെന്നും കാനം വിമര്‍ശിച്ചു.

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ ഇല്ലാത്ത അധികാരം ആര് പ്രയോഗിച്ചാലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് പേടിച്ച് പറയേണ്ടത് പറയാതിരിക്കരുത്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ പ്രവര്‍ത്തന രീതിയെയും കാനം വിമര്‍ശിച്ചു.

ജി.എസ്.ടിയില്‍ അമിതമായ പ്രതീക്ഷ വെക്കുന്ന ധനമന്ത്രിയുടെ നിലപാടിനെ നവലിബറല്‍ നയങ്ങള്‍ക്ക് പിന്നാലെ പോകുന്നുവെന്നാണ് കാനം വിശേഷിപ്പിച്ചത്.
കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിയ ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നും കാനം ആവശ്യപ്പെട്ടു. കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.