LiveTV

Live

Kerala

കുറഞ്ഞ ചെലവില്‍ മാലിന്യ സംസ്‍കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കി നരിക്കുനി ഗ്രാമപഞ്ചായത്ത്

കുറഞ്ഞ ചെലവില്‍ മാലിന്യ സംസ്‍കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കി നരിക്കുനി ഗ്രാമപഞ്ചായത്ത്
Summary
2010ലാണ് ബയോഗ്യാസ് പദ്ധതി ആരംഭിക്കുന്നത്. അറവു ശാലകളിലെയും പച്ചക്കറി കടകളിലെയും മാലിന്യങ്ങളാണ് ബയോഗ്യാസിന്റെ ഇന്ധനം

കുറഞ്ഞ ചെലവില്‍ മാലിന്യ സംസ്കരണ സംവിധാനം ഫലപ്രദമായി നടപ്പാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്ത്. സംസ്കരിച്ച മാലിന്യത്തില്‍ നിന്ന് വൈദ്യുതി കൂടി ഉല്‍പാദിപ്പിച്ച് ഒരു പ്രദേശത്തിന് വെളിച്ചവുമേകുകയാണ് നരിക്കുനിയുടെ പ്രാദേശിക ഭരണകൂടം. 2010ലാണ് ബയോഗ്യാസ് പദ്ധതി ആരംഭിക്കുന്നത്. അറവു ശാലകളിലെയും പച്ചക്കറി കടകളിലെയും മാലിന്യങ്ങളാണ് ബയോഗ്യാസിന്റെ ഇന്ധനം. ഈ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് നരിക്കുനിക്കാര്‍ ഇരുപതിലധികം തെരുവ് വിളക്കുകള്‍ കത്തിക്കുന്നു.

ഏഴ് ലക്ഷം രൂപയാണ് പ്ളാന്റിന്റെ ചെലവ്. വൈകീട്ട് 6 മുതല്‍ പത്ത് വരെയാണ് തെരുവ് വിളക്ക് കത്തിക്കാനുള്ള വൈദ്യുതി നിലവില്‍ ബയോ ഗ്യാസ് പ്ലാന്റില്‍ നിന്നും ലഭിക്കും. പദ്ധതി വിജയമായതോടെ മാലിന്യത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് നരിക്കുനിക്കാര്‍