LiveTV

Live

Kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഹജ്ജ് ക്യാമ്പ് 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Summary
കരിപ്പൂരില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി

സംസ്ഥാന ഹജ്ജ് ക്യാമ്പ് ഈ മാസം 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കരിപ്പൂരില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. ഹജ്ജ് യാത്രക്കായി 39 വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിട്ടുള്ളത്.

നെടുമ്പാശ്ശേരിയില്‍ സജ്ജമാക്കിയ ഹജ്ജ് ക്യാമ്പില്‍ 9ാം തിയതി മുതല്‍ ഹജ്ജ് സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഹജ്ജ് വളണ്ടിയര്‍മാരുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണത്തില്‍ ഈ വര്‍ഷം വര്‍ധനവുണ്ട്. നിലവില്‍ 39 വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇനിയും കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചാല്‍ ഒരു വിമാന സര്‍വീസ് കൂടി ഏര്‍പ്പെടുത്തും.

ഹജ്ജ് വിമാനങ്ങളുടെ സമയക്രമവും യാത്രക്കാരുടെ പട്ടികയും മൂന്ന് ദിവസത്തിനകം തയ്യാറാകും. കരിപ്പൂരിലെ ഹജ്ജ് ഹൌസ് സംഘടനകളുടെ പരിപാടികള്‍ക്ക് വാടകക്ക് നല്‍കേണ്ടതില്ലെന്ന് കമ്മിറ്റി യോഗം തീരുമാനിച്ചു.