LiveTV

Live

Kerala

ജിഎസ്.ടി; ഇന്ത്യന്‍ കോഫീ ഹൗസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ജിഎസ്.ടി; ഇന്ത്യന്‍ കോഫീ ഹൗസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
Summary
പ്രതിവര്‍ഷം 34 ലക്ഷം രൂപ നികുതി നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ 8.5 കോടിരൂപയാണ് നികുതി നല്‍കേണ്ടിവരുന്നത്

മിതമായ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്തിരുന്ന ഇന്ത്യന്‍ കോഫീ ഹൗസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ജി എസ് ടിയുടെ വരവോടെ അരശതമാനം ഉണ്ടായിരുന്ന നികുതി ഒറ്റയടിക്ക് 12 ശതമാനമായി വര്‍ദ്ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിവര്‍ഷം 34 ലക്ഷം രൂപ നികുതി നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ 8.5 കോടിരൂപയാണ് നികുതി നല്‍കേണ്ടിവരുന്നത്. ഇത് ഇന്ത്യന്‍ കോഫി ഹൌസിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച്. സാധാരണ ഉച്ച സമയങ്ങളില്‍ ഇവിടെ ഏറെ തിരക്ക് അനുഭവപ്പെടാറുണ്ട്.

എന്നാല്‍ ജിഎസ്ടിയുടെ വരവിന് ശേഷം തിരക്ക് കുറഞ്ഞു. അരശതമാനമായിരുന്ന ടാക്സ് 12 ശതമാനമായി വര്‍ദ്ദിച്ചതോടെ കോഫീ ഹൌസിലെ ഭക്ഷണ സാധനങ്ങള്‍ക്ക് വിലകൂടി.

40 രൂപയായിരുന്ന ഉച്ചയൂണിന് 45രൂപയായി. സാധനങ്ങള്‍ക്ക് വിലകൂടിയതോടെ ഹോട്ടലിലെത്തിയിരുന്ന സ്ഥിരം ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. 60 കോടി രൂപയുടെ വാര്‍ഷിക വ്യാപാരമാണ് മലബാര്‍ മേഖലകളിലെ കോഫി ഹൌസുകളില്‍ നടക്കുന്നത്. ജിഎസ്ടിയുടെ വരവോടെ ഒരോ യൂണിറ്റിലെയും വ്യാപാരത്തില്‍ വന്‍ ഇടിവുണ്ടായി. ഇത് കാരമണം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് ഇന്ന് കോഫീ ഹൌസ്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ശൃംഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ ജിഎസ്ടിയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോഫീഹൌസ് അധികൃതര്‍.