LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണിക്കെതിരെ ശക്തമായ തെളിവുകള്‍

നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണിക്കെതിരെ ശക്തമായ തെളിവുകള്‍
Summary
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം. ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കില്ലെന്നാണ് അപ്പുണ്ണി പറഞ്ഞെതെങ്കിലും പൊലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. അപ്പുണ്ണിയെ ചോദ്യം ചെയ്തത് നിര്‍ണായകമാകുമെന്നാണ് സൂചന. പള്‍സര്‍ സുനിയെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്ത പൊലീസിന് അപ്പുണ്ണിക്കെതിരായ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

കേസില്‍ മാപ്പു സാക്ഷിയാക്കാനുള്ള സാധ്യതകള്‍ അവസാനിച്ചതോടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം. അപ്പുണ്ണിയും പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും സംസാരിച്ചതിന്‍റേയും ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ചോദ്യം ചെയ്തത്. അപ്പുണ്ണിയുടെ കാറ്ററിങ് വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു സുനി എന്നത് ശക്തമായ തെളിവാണ് . അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‌ പള്‍സര്‍സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചതായും അയാള്‍ കത്തിച്ചു കളഞ്ഞതായും അഭിഭാഷകന്‍ രാജു ജോസഫ് മൊഴി നല്‍കി.

അതേസമയം രേഖകളുടെ അഭാവമുള്ളതിനാല്‍ ദിലീപിന്റെ കരുമാലൂര്‍ ഭൂമി കൈയേറ്റം നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ഉപഗ്രഹ സര്‍വെ നടത്തും. ഇതിന് വേണ്ടി റവന്യു വകുപ്പ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി.