LiveTV

Live

Kerala

ഒന്നര വയസുകാരിയെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചതായി പരാതി

ഒന്നര വയസുകാരിയെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചതായി പരാതി
Summary
പരിക്കേറ്റ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചിയിൽ ഒന്നര വയസുകാരിയെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചെന്ന് ആരോപണം. പരിക്കേറ്റ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മര്‍ദ്ദനത്തില്‍ കുട്ടിയുടെ ഇടത് തോളെല്ല് പൊട്ടിയിട്ടുണ്ട്. മുഖത്തും വയറിലും മുറിവുകളുമുണ്ട്. കുഞ്ഞിന്റെ മാതാവ് സൈറാബാനുവും സുഹൃത്ത് കോഴിക്കോട് സ്വദേശി ജുനൈദുമാണെ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പിതാവ് അനൂപ് അരോപിക്കുന്നു.

അനൂപിന്റെ ഭാര്യ സൈറാബാനു ഫേസ്ബുക്ക് വഴി കോഴിക്കോട് സ്വദേശി ജുനൈദുമായി പ്രണയത്തിലാവുകയും ഒരുമാസം മുമ്പ് മകളുമായി കോഴിക്കോടേക്ക് പോവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മകളെ മുത്തച്ഛന്‍റെ അടുത്ത് എത്തിച്ചപ്പോഴായിരുന്നു മകള്‍ക്ക് മര്‍ദ്ദനമേറ്റതായി കണ്ടതെന്ന് പിതാവ് അനൂപ് പറയുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പിതാവിന്റെ പരാതിയില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.