LiveTV

Live

Kerala

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് 

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് 
Summary
ഇതു സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നിസാമിന്റെ മാനസികനില പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിസാമിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ശിക്ഷ തടഞ്ഞ് ചികിത്സക്കുള്ള അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് നിസാമിന്റെ ബന്ധുവാണ് കോടതിയെ സമീപിച്ചിരുന്നത്.