LiveTV

Live

Kerala

കോട്ടയം സ്വദേശി സൂരജിന്റെ മരണത്തിലെ ദുരൂഹത സിബി.ഐ അന്വേഷിക്കും 

കോട്ടയം സ്വദേശി സൂരജിന്റെ മരണത്തിലെ ദുരൂഹത സിബി.ഐ അന്വേഷിക്കും 
Summary
എട്ട് വര്‍ഷം മുമ്പ് ഉല്ലാസയാത്രയ്ക്ക് പോയ സൂരജ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരന്നു.

കോട്ടയം സ്വദേശി സൂരജിന്റെ മരണത്തിലെ ദുരൂഹതയന്വേഷിക്കാന്‍ സി.ബി.ഐ തീരുമാനിച്ചു. എട്ട് വര്‍ഷം മുന്‍പ് ഉല്ലാസയാത്രയ്ക്ക് പോയ സൂരജ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരന്നു. സൂരജിന്റ പിതാവ് സെബാസ്റ്റ്യന്റെ നീണ്ടനാളത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. 2009 മെയ് ആറിനാണ് വേമ്പനാട്ട് കായലിലെ ഉല്ലാസയാത്രക്കിടയിലാണ് എറ്റുമാനുര്‍ തെക്കേചെരുവില്‍ സൂരജ് ദൂരുഹസാഹചര്യത്തില്‍ മരണമടഞ്ഞത്. അന്നു മുതല്‍ തുടങ്ങിയതാണ് മകന്റെ മരണകാരണം തേടിയുള്ള പിതാവ് സെബാസ്റ്റ്യന്റെ യാത്ര.

ആദ്യം ലോക്കല്‍ പോലിസും,പീന്നിട് ക്രൈബാഞ്ചും അന്വേഷിച്ചെങ്കിലും മരണകാരണം കണ്ടെത്താന്‍ സാധിച്ചില്ല. മരണപ്പെടുബോള്‍ സൂരജിന്റെ കഴുത്തില്‍ ആഴത്തിലുള്ള പരിക്കുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്‍ക്വസ്റ്റില്‍ ഇത് രേഖപ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം സെബാസ്റ്റ്യന്‍ ഉന്നയിക്കുന്നത്. എന്‍ജീനീയറിങ് പഠനം പൂര്‍ത്തിയാക്കി ജോലി പ്രവേശിക്കാന്‍ ഇരിക്കെയായിരുന്നു സൂരജിന്റെ മരണപ്പെടുന്നത്. എകമകന്‍ യാത്രയായതോടെ സെബാസ്റ്റിയന്റെയും കുടുംബത്തിന്റെയും മുഴുവന്‍ പ്രതീക്ഷയുമാണ് അസ്തമിച്ചത്. സി.ബി.ഐ അന്വേഷത്തിലുടെ മകന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്ത് വരുമെന്നാണ് ഈ പിതാവ് പ്രതീക്ഷിക്കുന്നത്.