LiveTV

Live

Kerala

കോഴിക്കോട് നഗരത്തിലെ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി നഗരസഭയുടെ താമസ സൌകര്യം

കോഴിക്കോട് നഗരത്തിലെ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി നഗരസഭയുടെ താമസ സൌകര്യം
Summary
255 പുരുഷന്‍മാരും 34 സ്ത്രീകളും 5 ഭിന്ന ലിംഗക്കാരുമാണ് തെരുവില്‍ അന്തിയുറങ്ങുന്നതായി സര്‍വെയില്‍ കണ്ടെത്തിയത്

കോഴിക്കോട് നഗരത്തിലെ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി നഗര സഭ താമസ സൌകര്യമൊരുക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സര്‍വെയില്‍ 294 പേര്‍ തെരുവില്‍ അന്തിയുറങ്ങുന്നതായി കണ്ടെത്തിയിരുന്നു.

255 പുരുഷന്‍മാരും 34 സ്ത്രീകളും 5 ഭിന്ന ലിംഗക്കാരുമാണ് തെരുവില്‍ അന്തിയുറങ്ങുന്നതായി സര്‍വെയില്‍ കണ്ടെത്തിയത്. ഇവരെ രണ്ട് ഷെല്‍ട്ടറുകളിലായി താമസിപ്പിക്കാനാണ് നഗര സഭ തീരുമാനം. പാര്‍പ്പിട പദ്ധതിയുടെ 75 ശതമാനം കേന്ദ്ര സര്‍ക്കാറും 25 ശതമാനം സംസ്ഥാനവും വഹിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

കോര്‍പ്പറേഷന്റെ താമസ സൌകര്യ പദ്ധതിയോട് തെരുവില്‍ അന്തിയുറങ്ങുന്നവര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് മേയര്‍ പറഞ്ഞു. ഇവര്‍ക്കാവശ്യമായ ഭക്ഷണവും ചികിത്സയും കോര്‍പ്പറേഷന്‍ ഒരുക്കും. നാല്‍പതിനും അറുപതിനുമിടയിലുള്ള 150 പേരും 60 വയസ്സിന് മുകളിലുള്ള 40 പേരും തെരുവിലാണ് അന്തിയുറങ്ങുന്നതെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു.