LiveTV

Live

Kerala

തലസ്ഥാനത്ത് അക്രമങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ബിജെപി ചര്‍ച്ചയില്‍ ധാരണ

തലസ്ഥാനത്ത് അക്രമങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ബിജെപി ചര്‍ച്ചയില്‍ ധാരണ
Summary
മുഖ്യമന്ത്രി ഇന്നലെ വിളിച്ച് ചേര്‍ത്ത സംസ്ഥാനചല സമാധാനയോഗത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് ജില്ല തല ഉഭയകക്ഷി ചര്‍ച്ച നടന്നത്...

തലസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ബിജെപി ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ. സമാധാനശ്രമങ്ങള്‍ അണികളിലെത്തിക്കാന്‍ നടപടിയെടുക്കുമെന്ന് സിപിഎമ്മും, അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പാര്‍ട്ടി നപടിയുണ്ടാകുമെന്ന് ബിജെപിയും അറിയിച്ചു. അതേസമയം ഉഭയകക്ഷി ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സിപിഎം നേതാക്കള്‍ ഇന്നും അനുവദിച്ചില്ല.

മുഖ്യമന്ത്രി ഇന്നലെ വിളിച്ച് ചേര്‍ത്ത സംസ്ഥാനചല സമാധാനയോഗത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് ജില്ല തല ഉഭയകക്ഷി ചര്‍ച്ച നടന്നത്. സിപിഎമ്മിന്റേയും ബിജെപിയുടേയും ആര്‍എസ്എസിന്റേയും ജില്ലാ നേതാക്കള്‍ യോഗത്തിനെത്തി. പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും, വീടുകള്‍ക്ക് നേരെയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും അക്രമം ഉണ്ടാകുന്നത് തടയുമെന്ന ധാരണ യോഗത്തിലുണ്ടായി. തലസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ബിജെപി നേതാക്കള്‍ യോഗത്തില്‍ ഇന്നും ആരോപിച്ചു.

ഉഭയകക്ഷി ചര്‍ച്ചയുടെ ദൃശ്യങ്ങളെടുക്കാന്‍ സിപിഎം നേതാക്കള്‍ ഇന്നും അനുവദിച്ചില്ല. ദൃശ്യങ്ങള്‍ എടുക്കുന്നതിനെ വിലയിക്കിയിട്ടില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചെങ്കിലും സംസാരിക്കുന്നതിനിടെ യാഥാര്‍ത്ഥ കാരണം വ്യക്തമായി. താഴെ തട്ടിലേക്ക് സമാധാന സന്ദേശം എത്തിക്കാന്‍ ഇരുവിഭാഗങ്ങളുടെ തുടര്‍ ചര്‍ച്ചയുണ്ടാകും.