Top

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ഇന്ന് ബിജെപി ഹര്‍ത്താല്‍

MediaOne Logo

Sithara

  • Updated:

    2018-06-01 22:07:36.0

Published:

1 Jun 2018 10:07 PM GMT

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ഇന്ന് ബിജെപി ഹര്‍ത്താല്‍
X

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ഇന്ന് ബിജെപി ഹര്‍ത്താല്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ബിജെപിയുടെ ഹര്‍ത്താല്‍.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ബിജെപിയുടെ ഹര്‍ത്താല്‍. ഇന്നലെ രാത്രിയാണ് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ അക്രമത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രതികരിച്ചു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ശ്രീകാര്യത്ത് വച്ച് ആര്‍എസ്എസിന്‍റെ കാര്യവാഹകായ രതീഷിനെ ഒരുകൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് വെട്ടിയത്. അക്രമത്തില്‍ കൈ അറ്റ്പോയ രതീഷിനെ മെഡിക്കല്‍ കൊളേജിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നും സിപിഎമ്മിന്‍റെ അക്രമതേര്‍വാഴ്ചയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി തലസ്ഥാനത്ത് നടക്കുന്ന ബിജെപി - സിപിഎം സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഈ അക്രമവും നടന്നതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. നേരത്തെ ഗുണ്ടാലിസ്റ്റില്‍ പെട്ട് ജയിലില്‍ കഴിഞ്ഞിരുന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനമൊട്ടാകെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു.

എന്നാല്‍ അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കഴിഞ്ഞ കുറെ കാലങ്ങളായി അക്രമം നടന്ന പ്രദേശത്തെ കോളനിയില്‍ നിലനിന്നിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Next Story