LiveTV

Live

Kerala

നടന്നത് വ്യാജപ്രചാരണങ്ങള്‍; താന്‍ മലപ്പുറത്തുണ്ടെന്ന് റബീഉല്ലയുടെ വീഡിയോ സന്ദേശം

നടന്നത് വ്യാജപ്രചാരണങ്ങള്‍; താന്‍ മലപ്പുറത്തുണ്ടെന്ന് റബീഉല്ലയുടെ വീഡിയോ സന്ദേശം
Summary
തന്നെ കുറിച്ച് നടന്ന​ വ്യാജപ്രചാരണങ്ങളോട് പ്രതികരിച്ച് റബീഉല്ല രംഗത്ത്. വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെടി റബീഉല്ലയുടെ..

തന്നെ കുറിച്ച് നടന്ന​ വ്യാജപ്രചാരണങ്ങളോട് പ്രതികരിച്ച് റബീഉല്ല രംഗത്ത്. വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെടി റബീഉല്ലയുടെ ബന്ധുക്കളെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് കഴിഞ്ഞ ദിവസം തെറ്റായ വാര്‍ത്ത നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

വ്യാജപ്രചരണങ്ങള്‍ അതിരുവിട്ടതോടെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സന്ദേശവുമായി റബീഉല്ല സ്വയം രംഗത്ത് വന്നു. റബീഉല്ലയുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. രോഗം മൂലം ചികിത്സയിലായിരുന്ന താന്‍ ഡോക്​ടർമാരുടെ നിർദേശാനുസരണം ഫോൺ ഉപയോഗം കുറക്കുകയും സാമൂഹിക മാധ്യമങ്ങളിൽ നിന്ന്​ വിട്ടു നില്‍ക്കുകയുമായിരുന്നുവെന്ന് റബീഉല്ല വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മകനും ചെറുമക്കൾക്കുമൊപ്പം മലപ്പുറത്തെ വീട്ടിൽ തന്നെയുണ്ടെന്നും ചികിത്സ പൂർത്തിയാക്കിയ ശേഷം ഗൾഫിലെ പ്രവർത്തനങ്ങളിലേക്ക് തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

''എന്നെ ഏറെ സ്നേഹിക്കുന്ന പ്രിയ സഹോദരന്മാരേ അസ്സലാമു അലൈകും. ബിസിനസ് തിരക്കുകളിലും യാത്രകളിലും ആയിരുന്ന ഞാൻ ഡോകട്ർമാർ പറഞ്ഞതനുസരിച്ചു എല്ലാത്തിനും ഒരു താൽക്കാലിക അവധി നൽകി ചെറിയ ഒരു ചികിത്സയിൽ ആയിരുന്നു, ഇപ്പോൾ എന്റെ കുടുംബത്തോടും കൊച്ചു മക്കളോടും ഒത്ത്‌ ഇൗസ്റ്റ് കോഡൂരിലെ വീട്ടിൽ എല്ലാ വിധ ഔദ്യോഗിക തിരക്കുകളും മാറ്റി വച്ച് വിശ്രമത്തിൽ ആണ് , കുറച്ചു നാൾ കൂടി വിശ്രമം ആവശ്യമാണ്.... പൊതുരംഗത്ത് നിന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നും വിട്ടു നികേണ്ടി വന്നുവെങ്കിലും നിങ്ങളുടെ എല്ലാം സ്നേഹം മനസ്സിലാക്കിത്തരാൻ അത് കാരണമായതിൽ സന്തോഷം ഉണ്ട്, ദൈവത്തിനു സ്തുതി. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർഥനയും പിന്തുണയും അഭ്യർഥിക്കുന്നു.'' റബീഉല്ല തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.