LiveTV

Live

Kerala

ടോമിൻ തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ വീണ്ടും സത്യവാങ്മൂലം സമര്‍പ്പിച്ചു

 ടോമിൻ തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ വീണ്ടും സത്യവാങ്മൂലം സമര്‍പ്പിച്ചു
Summary
എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ന്യായീകരിച്ച് വീണ്ടും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ന്യായീകരിച്ച് വീണ്ടും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തച്ചങ്കരിയെ എഡിജിപിയായി നിലനിര്‍ത്തുന്നതില്‍ അപാകതയില്ലെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ നഷ്ടപ്പെട്ടതായി ഡിജിപിയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ തച്ചങ്കരിക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

സംസ്ഥാന സർക്കാർ നേരത്തെ നല്‍കിയ സത്യവാങ്മൂലം സമ്പൂർണമല്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു.
ഇതെതുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും വിശദീകരണം നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തച്ചങ്കരി കോടതിയില്‍ ഹാജരാകാതിരുന്നത് ബോധപൂര്‍വമല്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. കൈക്കൂലിക്കേസിൽ സസ്പെന്‍റ്​ ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടറുടെ ശിപാര്‍ശയില്‍ നടപടിയെടുക്കേണ്ടതില്ല. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ നിന്ന് രഹസ്യസ്വഭാവമുള്ള ഫയലുകള്‍ കാണാതായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ ഹരജിയിലാണ് സര്‍ക്കാരിന്‍റെ വിശദീകരണം.