LiveTV

Live

Kerala

ഇരയെന്ന പദം വേട്ടയാടുകയാണ്...; നടിയുടെ സഹോദരന്‍ പറയുന്നു

ഇരയെന്ന പദം വേട്ടയാടുകയാണ്...; നടിയുടെ സഹോദരന്‍ പറയുന്നു
Summary
കൊച്ചിയില്‍ തട്ടിക്കൊണ്ട് പോയി ആക്രമിക്കപ്പെട്ട നടിയെ ഇര എന്ന പദം ഉപയോഗിച്ച് ആവര്‍ത്തിച്ച് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതിനെയും മറ്റു ചില തലമൂത്ത സഹപ്രവര്‍ത്തകര്‍ പരിഹാസരൂപേണ പ്രയോഗിക്കുന്നതിനെയും വിമര്‍ശിച്ച് നടിയുടെ സഹോദരന്‍ രംഗത്ത്.

കൊച്ചിയില്‍ തട്ടിക്കൊണ്ട് പോയി ആക്രമിക്കപ്പെട്ട നടിയെ ഇര എന്ന പദം ഉപയോഗിച്ച് ആവര്‍ത്തിച്ച് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതിനെയും മറ്റു ചില തലമൂത്ത സഹപ്രവര്‍ത്തകര്‍ പരിഹാസരൂപേണ പ്രയോഗിക്കുന്നതിനെയും വിമര്‍ശിച്ച് നടിയുടെ സഹോദരന്‍ രംഗത്ത്. 'ഇര എന്ന പദം പണ്ടും എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു. ഒറ്റപ്പെടലും പരാജയവും കണ്ണീരും നീറ്റലുമെല്ലാം കൂടിച്ചേർന്ന് നിസ്സഹായതയുടെ ഒരു പരിവേഷമാണ് ആ പദം അന്നെന്നെ അനുഭവിപ്പിച്ചു തന്നിരുന്നത്. ഇപ്പോൾ സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ്. മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ല.' - നടിയുടെ സഹോദരന്‍ രാജേഷ് പറയുന്നു.