Top

നാളെ നടക്കുന്ന 'അമ്മ' യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

MediaOne Logo

Sithara

  • Updated:

    2018-06-01 22:24:40.0

Published:

1 Jun 2018 10:24 PM GMT

നാളെ നടക്കുന്ന അമ്മ യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല
X

നാളെ നടക്കുന്ന 'അമ്മ' യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

നടിയെ ആക്രമിച്ച സംഭവത്തില്‍ വിവാദം കത്തിനില്‍ക്കെ താരസംഘടനയായ അമ്മയുടെ നാളെ നടക്കുന്ന ജനറല്‍ബോഡി യോഗത്തില്‍ നടി മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

നടിയെ ആക്രമിച്ച സംഭവത്തില്‍ വിവാദം കത്തിനില്‍ക്കെ താരസംഘടനയായ അമ്മയുടെ നാളെ നടക്കുന്ന ജനറല്‍ബോഡി യോഗത്തില്‍ നടി മഞ്ജു വാര്യര്‍ പങ്കെടുക്കില്ല. ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. വേറെ പ്രമുഖ താരങ്ങളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

അമ്മയുടെ ഇന്നത്തെ എക്സിക്യുട്ടീവ് യോഗത്തില്‍ രമ്യ നമ്പീശന്‍ പങ്കെടുത്തില്ല. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം അമ്മ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നസെന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story