LiveTV

Live

Kerala

ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: ഗൂഡാലോചന നടന്നതായി സിപിഎം

ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: ഗൂഡാലോചന നടന്നതായി സിപിഎം
Summary
ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

കോഴിക്കോട് ചെമ്പനോടയില്‍ ഭൂനികുതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഎം. സംഭവത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാനൊരുങ്ങുകയാണ് സിപിഎം പ്രാദേശിക ഘടകം. ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി.

കര്‍ഷകനായ കാവില്‍പുരയിടം ജോയിയെ ആത്മഹത്യയിലേക്ക് നയിച്ചതിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ഭൂനികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകാതെ ഇരുന്നതും ഇതിന്‍റെ ഭാഗമാണ്. ജോയിയുടെ ഭൂമിയെക്കുറിച്ച് ചില വ്യാജ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

സംഭവത്തിനു പിന്നില്‍ മറ്റു താത്പര്യങ്ങള്‍ ഉണ്ടെന്ന ആക്ഷേപം കോണ്‍ഗ്രസും ഉയര്‍ത്തുന്നുണ്ട്. ശക്തമായ പ്രക്ഷോഭം നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.