LiveTV

Live

Kerala

പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയിലുള്ള വിവാദ സ്കൂള്‍ യൂണിഫോം പിന്‍വലിക്കാന്‍ തീരുമാനം

 പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയിലുള്ള വിവാദ സ്കൂള്‍ യൂണിഫോം പിന്‍വലിക്കാന്‍ തീരുമാനം
Summary
പിടിഎ യോഗത്തിലാണ് തീരുമാനം

വിവാദമായതിനെത്തുടര്‍ന്ന് കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറം സെന്റ് അല്‍ഫോണ്‍സ സ്കൂളിലെ പെൺകുട്ടികളുടെ യൂണിഫോം പിന്‍വലിക്കാന്‍ തീരുമാനിച്ചു. പിടിഎ യോഗത്തിലാണ് തീരുമാനം. കുട്ടികളെ അപമാനിക്കുന്ന രീതിയിലാണ് യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. സോഷ്യൽ മീഡിയയിലും വിഷയം കത്തിക്കയറി. പരാതിയെ തുടർന്ന് ബാലാവകാശ കമ്മീഷന്‍ സംഭവത്തിൽ ഇടപെടുകയും ചെയ്തു. ഈരാറ്റുപേട്ട വനിത സെൽ പോലീസ് സ്കൂളിൽ എത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.