LiveTV

Live

Kerala

മലപ്പുറത്ത് മൂന്നേകാല്‍ കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

മലപ്പുറത്ത് മൂന്നേകാല്‍ കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി
Summary
മലപ്പുറം പെരിന്തല്‍മണ്ണയില്‍ മൂന്നേകാല്‍ കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കോഴിക്കോട്, മലപ്പുറം സ്വദേശികളായ അഞ്ചു പ്രതികളെ പിടികൂടി.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മൂന്നേകാല്‍ കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കോഴിക്കോട്, മലപ്പുറം സ്വദേശികളായ അഞ്ചു പ്രതികളെ പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റിനു സമീപം കാറിലും ബൈക്കിലും സഞ്ചരിക്കുകയായിരുന്ന പ്രതികളാണ് പിടിയിലായത്. മലപ്പുറം എസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടിച്ചത് . കോഴിക്കോട് സ്വദേശികളായ ഒതിയത്ത് മൊയ്തു, ചന്ദ്രാലയം റിജു, ഹാഷിം മലപ്പുറം കൊളത്തൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് നജീബ് എന്നിവരാണ് പിടിയിലായത്.