LiveTV

Live

Kerala

വലിയതുറ ഫിഷറീസ് സ്കൂള്‍ അഞ്ചാം വര്‍ഷവും ദുരിതാശ്വാസ ക്യാമ്പ്

വലിയതുറ ഫിഷറീസ് സ്കൂള്‍ അഞ്ചാം വര്‍ഷവും ദുരിതാശ്വാസ ക്യാമ്പ്
Summary
പുനരധിവാസം വൈകുന്നതിന് കാരണം മാനദണ്ഡങ്ങളിലെ അപ്രായോഗികതയാണ്

വലിയതുറ ഫിഷറീസ് സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് 5 വര്‍ഷമായിട്ടും പുനരധിവാസമായില്ല. വീടും സ്ഥലവും വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇപ്പോഴും ഇവര്‍ താമസിക്കുന്നത് ക്ലാസ്മുറികളില്‍ തന്നെ. പുനരധിവാസം വൈകുന്നതിന് കാരണം മാനദണ്ഡങ്ങളിലെ അപ്രായോഗികതയാണ്. മീഡിയവണ്‍ അന്വേഷണം.

ഒന്നിനും മാറ്റമില്ല. താമസവും പാചകവും കുട്ടികളുടെ പഠനവും കളിയും എല്ലാ സ്കൂള്‍ വരാന്തയില്‍ തന്നെ. മൂന്നും നാലും കുടുംബങ്ങള്‍ ഒരു ക്ലാസ്മുറി പങ്കുവെച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷമായി. മേല്‍ക്കൂരയൊക്കെ തകര്‍ന്ന ഇവിടെ മഴകൂടി വന്നതോടെ ജീവതദുരിതം വര്‍ധിച്ചു. ഇവര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാനായി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 10 ലക്ഷം രൂപ അനുവദിച്ചു എല്‍ഡിഎഫ് സര്‍ക്കാര്‍. മൂന്ന് സെന്‍റ് സ്ഥലം വാങ്ങണം. പക്ഷെ 6 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ജില്ലാകളക്ടര്‍ നിശ്ചിക്കുന്ന സമിതി വില അംഗീകരിച്ചാലെ ഫണ്ട് അനുവദിക്കൂ. ആറ് ലക്ഷത്തിലധികം വരുന്ന തുക തങ്ങളിടാമെന്ന നിര്‍ദേശം വച്ചെങ്കിലും റവന്യു അധികൃതര്‍ അംഗീകരിച്ചില്ല. 3 ലക്ഷം രൂപക്ക് ഒരു സ്ഥലം കണ്ടെത്തി രേഖകള്‍ നല്‍കിയെങ്കിലും ഒരു തീരുമാനവും ആയില്ല.

സര്‍ക്കാര്‍ തന്നെ സ്ഥലം കണ്ടെത്തി നല്‍കുകയോ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയോ ചെയ്തില്ലെങ്കില്‍ ഇവരുടെ പുനരധിവാസം എങ്ങുമെത്തില്ല.