LiveTV

Live

Kerala

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിക്ക് നാട്യശിരോമണി ബഹുമതി പത്രം സമര്‍പ്പിച്ചു

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിക്ക് നാട്യശിരോമണി ബഹുമതി പത്രം സമര്‍പ്പിച്ചു
Summary
കലാരംഗത്തെ ഒരു തലമുറയുടെ കൂടിച്ചേരലായി പിറന്നാളാഘോഷത്തിന്റെ രണ്ടാം ദിനം

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിക്ക് നാട്യശിരോമണി ബഹുമതി പത്രം സമർപ്പിച്ചു. പ്രതിഭകളുടെ സംഗമവേദിയായി മാറി ഗോപിയാശാന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് നടക്കുന്ന ഹരിതം പരിപാടിയുടെ രണ്ടാം ദിനം. ഇന്ന്പിറന്നാളാഘോഷത്തിന് നടൻ മോഹൻലാലും എത്തും.

കലാരംഗത്തെ ഒരു തലമുറയുടെ കൂടിച്ചേരലായിരുന്നു പിറന്നാളാഘോഷത്തിന്റെ രണ്ടാം ദിനം. പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പെരുവനം കുട്ടൻ മാരാർ, കവി മധുസൂദനൻ നായർ, പത്മഭൂഷൺ ധനഞ്ജയൻ, പത്മഭൂഷൺ ശാന്താ ധനഞ്ജയൻ തുടങ്ങിയവര്‍ ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായെത്തി. പ്രതിഭകളുടെ സാന്നിധ്യത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഗോപിയാശാന് നാട്യശിരോമണി ബഹുമതി സമര്‍പ്പിച്ചു. ഗുരുവന്ദനത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ മകള്‍ അശ്വതി വി നായർ നൃത്താവിഷ്കാരവുമായി അരങ്ങിലെത്തി.

കലാമണ്ഡലം ഗോപി രചിച്ച നളചരിത പ്രഭാവം എന്ന പുസ്തകത്തിന്റെ പ്രകാശനവും സംഗീത നാടക അക്കാദമി തിയറ്ററിൽ നടന്നു. മൂന്നാം ദിനത്തിലെ പരിപാടിയിൽ മോഹൻലാൽ മുഖ്യാതിഥിയായെത്തും.