LiveTV

Live

Kerala

10 മാസക്കാരിക്ക് മജ്ജ മാറ്റിവെയ്ക്കാന്‍ പണം കണ്ടെത്താനാകാതെ കുടുംബം

10 മാസക്കാരിക്ക് മജ്ജ മാറ്റിവെയ്ക്കാന്‍ പണം കണ്ടെത്താനാകാതെ കുടുംബം
Summary
സഹോദരന്‍ നാല് വയസ്സുകാരന്‍ റിസ്‍വാന്റെ മജ്ജ കുത്തിയെടുക്കാം.

10 മാസം മാത്രം പ്രായമുള്ള മകളുടെ മ‍ജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി ഷാഹില്‍. മജ്ജ നല്കാന്‍ ആയിഷ റിസ്‍വയുടെ 4 വയസ്സുള്ള സഹോദരനുണ്ട്. ആരെങ്കിലും സഹായിച്ചാല്‍ മാത്രമേ ആയിഷ റിസ് വയുടെ ശസ്ത്രക്രിയ നടക്കുകയുള്ളൂ.

മൂന്നാം മാസം മുതല്‍ മകളുടെ അസുഖമെന്തെന്നറിയാന്‍ ഈ ബാപ്പ ആശുപത്രികള്‍ കയറിയിറങ്ങി. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിന് സിവിയര്‍ കമ്പൈന്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്ന അസുഖമാണെന്ന് കണ്ടെത്തി.

മജ്ജ മാറ്റിവെയ്ക്കുക മാത്രമാണ് മുന്നിലുള്ള വഴി. സഹോദരന്‍ നാല് വയസ്സുകാരന്‍ റിസ്‍വാന്റെ മജ്ജ കുത്തിയെടുക്കാം. പക്ഷേ അതിനുള്ള സാമ്പത്തിക ബാധ്യത ഷാമിലിന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയില്ല. 15 ലക്ഷം രൂപയാണ് അപ്പോളോ ആശുപത്രിയില്‍ ചികിത്സക്കായി വരുന്ന ചെലവ്. ജൂണ്‍ 10നകം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നല്കിയ നിര്‍ദ്ദേശം.

ആയിഷ റിസ്‍വയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ബാങ്ക് അക്കൌണ്ട് നമ്പര്‍ - 4308000100162513
IFSC - PUNB0430800
Punjab National Bank, Kuttiadi Branch