LiveTV

Live

Kerala

പൊലീസിന്‍റെ കരുതലില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം

പൊലീസിന്‍റെ കരുതലില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം
Summary
സേവന വഴിയില്‍ വേറിട്ടവഴി തെളിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് അസോസിയേഷന്‍. ചിറ്റാര്‍ കട്ടച്ചിറിയിലെ ഗവണ്‍മെന്റ് ട്രൈബല്‍ സ്കൂളിലെ..

സേവന വഴിയില്‍ വേറിട്ടവഴി തെളിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് അസോസിയേഷന്‍. ചിറ്റാര്‍ കട്ടച്ചിറിയിലെ ഗവണ്‍മെന്റ് ട്രൈബല്‍ സ്കൂളിലെ കുട്ടികളുടെ പഠനച്ചിലവുകള്‍ ഇനിമുതല്‍ സംഘടന വഹിക്കും. സ്കൂളിലെ പഠന നിലവാരമുയര്‍ത്തുന്നതിനുള്ള കര്‍മ്മ പരിപാടിക്കും സംഘടന രൂപംനല്‍കിയിട്ടുണ്ട്.

കട്ടച്ചിറ ഗവണ്‍മെന്റ് ട്രൈബല്‍ സ്കൂളിലെ പ്രവേശനോത്സവം. അധ്യാപകര്‍ക്കൊപ്പം കുട്ടികളെ സ്വീകരിക്കുന്നത് കാക്കിയില്ലാത്ത പൊലീസുകാര്‍. പുതിയ ബാഗ്, നോട്ടുപുസ്തകം, പേന, പെന്‍സില്‍ വാട്ടര്‍ ബോട്ടില്‍ തുടങ്ങി അധ്യയന വര്‍ഷത്തിലേക്ക് വേണ്ട മുഴുവന്‍ പഠനോപകരണങ്ങളും പൊലീസ് മാമന്‍മാരുടെ വക കുട്ടികള്‍ക്ക് സമ്മാനം. സ്കൂള്‍ പെയിന്റ് ചെയ്ത് മോടി പിടിപ്പിച്ചതും പരിസരം വൃത്തിയാക്കിയതും പൊലീസുകാര്‍ തന്നെ . കഴിഞ്ഞില്ല സ്കൂളിന്റെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിനും പൊലീസ് അസോസിയേഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

സ്കൂളിലെ 80 ഓളം കുട്ടികളുടെ പഠനച്ചിലവ് സംഘടന ഏറ്റെടുത്തിരിക്കുകയാണ്. വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ച ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ അനുമതിയോടെയാണ് പൊലീസ് അസോസിയേഷന്‍ സ്കൂളിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.