LiveTV

Live

Kerala

കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ് പദ്ധതി പാളി

Summary
നഷ്ടവും, സാങ്കേതിക പ്രശ്നങ്ങളുമാണ് സ്വപ്നപദ്ധതി മുടങ്ങിയതിന് കാരണമായി ഗതാഗത വകുപ്പ് പറയുന്നത്.

ഏറെ കൊട്ടിയാഘോഷിച്ച കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ് സംവിധാനം താത്ക്കാലികമായി നിര്‍ത്തി. ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്നുണ്ടെങ്കിലും ഡിപ്പോകള്‍ വഴി കാര്‍ഡുകള്‍ നല്‍കുന്നില്ല. നഷ്ടവും, സാങ്കേതിക പ്രശ്നങ്ങളുമാണ് സ്വപ്നപദ്ധതി മുടങ്ങിയതിന് കാരണമായി ഗതാഗത വകുപ്പ് പറയുന്നത്. മീഡിയാവണ്‍ അന്വേഷണം.

ജനുവരി 25-ന് തുടങ്ങിയ പദ്ധതി പൂര്‍ണ്ണമായും പാളി. തിരുവനന്തപുരത്തെ തമ്പാനൂര്‍, ഈസ്റ്റ് ഫോര്‍ട്ട്, നെടുമങ്ങാട് ഡിപ്പോകളില്‍ കാര്‍ഡ് ചോദിച്ചെത്തിയാല്‍ കിട്ടുന്ന മറുപടി ഇങ്ങനെയൊക്കെയായിരിക്കും.

1000, 1500, 3000, 5000 രൂപയുടെ കാര്‍ഡുകളാണ് കെഎസ്ആര്‍ടിസി ഇറക്കിയിരുന്നത്. ഏതാണ്ടെല്ലാ കാര്‍ഡുകളും ചൂടപ്പം പോലെ വിറ്റും പോയി.എങ്കിലും കാര്‍ഡ് കച്ചവടം കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയെന്നാണ് അധിക്യതര്‍ വിശദീകരിക്കുന്നത്. കാര്‍ഡില്ലാത്തതിന് സാങ്കേതിക പ്രശ്നങ്ങളും പറയുന്നു. പ്രൈവറ്റ് ബസ്സുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ട്രാവല്‍ കാര്‍ഡുകള്‍ നിര്‍ത്തിലാക്കിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.