LiveTV

Live

Kerala

ഓപ്പറേഷന്‍ ഒളിമ്പ്യക്ക് തുടക്കം

ഓപ്പറേഷന്‍ ഒളിമ്പ്യക്ക് തുടക്കം
Summary
കേരളത്തിന് ഒളിമ്പിക് സ്വർണം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ ഒളിമ്പ്യ പദ്ധതിയുടെ ഉദ്ഘാടനം തൃശൂരിൽ നടന്നു. 11 ഇനങ്ങളിലായി 250 കായിക താരങ്ങൾക്ക് ഒളിമ്പിക്സ് ലക്ഷ്യമിട്ട്..

കേരളത്തിന് ഒളിമ്പിക് സ്വർണം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ ഒളിമ്പ്യ പദ്ധതിയുടെ ഉദ്ഘാടനം തൃശൂരിൽ നടന്നു. 11 ഇനങ്ങളിലായി 250 കായിക താരങ്ങൾക്ക് ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം നൽകുന്നതാണ് പദ്ധതി. കായിക താരങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പാടാക്കുമെന്നും ദേശീയ ഗെയിംസിൽ പങ്കെടുത്ത 68 പേർക്ക് ഒരു മാസത്തിനകം ജോലി നൽകുമെന്നും കായിക വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

2024 ഒളിന്പിക്സില്‍ കേരളത്തില്‍ നിന്നൊരു മെഡല്‍ എന്ന സ്വപ്നവുമായാണ് ഓപ്പറേഷന്‍ ഒളിന്പ്യ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 11 ഇനങ്ങളിലായി 250 പേര്‍ക്ക് എല്ലാ വിധ സൌകര്യങ്ങളുമൊരുക്കി പരിശീലനം നല്‍കും. ഓരോ ജില്ലകളിലും അത്യാധുനിക പരിശീലന കേന്ദ്രങ്ങളൊരുക്കി വിദഗ്ധ പരിശീലനമാണ് നല്‍കുക. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വ്യവസായ- കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു.

കായിക സംസ്കാരം മികവുറ്റതാക്കുന്നതിനായി സ്പോര്‍ട്സ് ജീവിതത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി കായിക ക്ഷമത മിഷന്‍ ആരംഭിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും പിന്തുണയോടെയാകും ഇത് നടപ്പിലാക്കുക.മുഴുവന്‍ കായികതാരങ്ങള്‍ക്കും ഇന്‍ഷുറന്‍ പരിരക്ഷ ഒരുക്കുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചു. കായിക വികസനത്തിനായി 700 കോടി രൂപ വകയിരുത്തിയതായും കായികമന്ത്രി പറഞ്ഞു.

കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മുഖ്യാതിഥിയായി. സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, മുന്‍ താരങ്ങളായ ഐഎം വിജയന്‍, മേഴ്സിക്കുട്ടന്‍, ഒളിന്പ്യന്‍ അബ്ദുറഹിമാന്‍ തുടങ്ങിയവരും പങ്കെടുത്തു.