LiveTV

Live

Kerala

എ.ഐ.എസ് .എഫ് ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വി.ജി വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി

എ.ഐ.എസ് .എഫ് ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വി.ജി വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി
Summary
മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ പരാതി പാര്‍ട്ടിയുമായി ആലോചിക്കാതെ പിന്‍വലിച്ചതിനാണ് നടപടി.

എ ഐ എസ് എഫ് ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വിജി വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ പരാതി പാര്‍ട്ടിയുമായി ആലോചിക്കാതെ പിന്‍വലിച്ചതിനാണ് നടപടി. അതേസമയം താന്‍ കഴിഞ്ഞദിവസം തന്നെ പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെച്ചതായി വിവേക് പ്രതികരിച്ചു

ലോ അക്കാദമി സമരത്തില്‍ സംയുക്ത വിദ്യാര്‍ത്ഥി സംഘടനകളുടെ മുന്‍ നിരയിലുണ്ടായിരുന്നയാളാണ് വിവേക്. പ്രിന്‍സിപ്പലായിരുന്ന
ലക്ഷ്മി നായര്‍ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് കാട്ടി വിവേക് പരാതി നല്കിയിരുന്നു. ലക്ഷ്മീ നായര്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരാതിയില്‍ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതി കഴിഞ്ഞദിവസം വിവേക് പിന്‍വലിച്ചത്‌ വിവാദമായിരുന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് വിവേക് പരാതി പിന്‍വലിച്ചതെന്നാണ് പാര്‍ട്ടിയുടെ ആരോപണം.

എന്നാല് സ്വന്തം ഇഷ്ടപ്രകാരമല്ല കേസ് പിന്‍വലിച്ചതെന്നും പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചാണ് നടപടിയെന്നുമാണ് വിവേക് പറയുന്നത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുള്‍പ്പെടെ ഇത് നിഷേധിക്കുകയും ചെയ്തു. സ്വന്തം ഇഷ്ടപ്രകാരം കേസ് പിന്‍വലിക്കുകയും മാധ്യമങ്ങളിലൂടെ സംഘടനയെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയുമാണ് എഐഎസ്എഫ് ഇപ്പോള് വിവേകിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി തന്നെ ചാവേറാക്കുകയായിരുന്നുവെന്ന് വിവേക് പ്രതികരിച്ചു.