LiveTV

Live

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്ഐ നേതാവ് റിമാന്‍ഡില്‍

Summary
ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ സി.വി അനൂപിനെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.....

കണ്ണൂര്‍ രാമന്തളിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു.ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ സി.വി അനൂപിനെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.അനൂപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.ഇന്നലെ രാത്രിയാണ് അനൂപിനെ അന്വേക്ഷണ സംഘം അറസ്റ്റ് ചെയ്തത്.