LiveTV

Live

Kerala

ഉത്സവകാലത്ത് വിമാന ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാന്‍ നീക്കം

ഉത്സവകാലത്ത് വിമാന ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാന്‍ നീക്കം
Summary
സീസണ്‍ സമയത്ത് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച് ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് കുറക്കാനാണ് ശ്രമം. വ്യോമയാന മന്ത്രാലയത്തിന്റെ നീക്കങ്ങളോട് സഹകരിക്കുമെന്ന് വിമാന കമ്പനി മേധാവികള്‍ വ്യക്തമാക്കി

ഉത്സവകാലത്തെ വിമാന ടിക്കറ്റ് നിരക്ക് കുറക്കാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍. സീസണ്‍ സമയത്ത് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച് ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് കുറക്കാനാണ് ശ്രമം. വ്യോമയാന മന്ത്രാലയത്തിന്റെ നീക്കങ്ങളോട് സഹകരിക്കുമെന്ന് വിമാന കമ്പനി മേധാവികള്‍ വ്യക്തമാക്കി.

ഉത്സവകാലത്ത് വിമാന ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാന്‍ നീക്കം

ഓണം, ക്രിസ്തുമസ്, പെരുന്നാള്‍, സ്കൂള്‍ അവധി സമയങ്ങളില്‍ വിമാനകമ്പനികള്‍ ഈടാക്കുന്ന അമിത ചാര്‍ജ് കുറക്കണമെന്നത് ഏറെ കാലമായി ഉയര്‍ന്ന് വന്നിരുന്ന ആവശ്യമാണ്. സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത വിമാന കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി ഉന്നയിച്ചു. കമ്പനികള്‍ തയ്യാറാവുകയാണെങ്കില്‍ സീസണ്‍ സമയത്ത് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാമെന്ന് വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൌബേ മറുപടി നല്‍കി.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വിമാന കമ്പനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി. ഏവിയേഷന്‍ ഇന്ധനത്തിന് കേരളം ഈടാക്കുന്ന ടാക്സി കുറക്കണമെന്ന ആവിശ്യം കമ്പനി ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള 20 വിമാന കമ്പനികളുടെ മേധാവികളാണ് യോഗത്തിന് എത്തിയത്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, വിവിധ വകുപ്പ് മേധാവികള്‍, ശശി തരൂര്‍ എംപി എന്നിവരും പങ്കെടുത്തു.