LiveTV

Live

Kerala

സെന്‍കുമാര്‍ കേസിലെ കോടതിയലക്ഷ്യ ഹരജി; സുപ്രിംകോടതി നടപടികള്‍ അവസാനിപ്പിച്ചു

സെന്‍കുമാര്‍ കേസിലെ കോടതിയലക്ഷ്യ ഹരജി; സുപ്രിംകോടതി നടപടികള്‍ അവസാനിപ്പിച്ചു
Summary
മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം

ഡിജിപി ടിപി സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ നല്‍കിയ കോടതിയലക്ഷ്യക്കേസിലെ നടപടികള്‍ സുപ്രിം കോടതി അവസാനിപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് സെന്‍കുമാറിനെ പുനര്‍ നിയമിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതില്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തിയെന്നാരോപിച്ചായിരുന്നു ഹരജി. ഉത്തരവ് നടപ്പിലാക്കുന്നതില്‍ ഉണ്ടായ കാലതാമസത്തില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

സെന്‍കുമാറിന് നിയമനം നല്‍കിയതായും കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. ഇന്ന് ഹരജി പരിഗണിച്ചപ്പോള്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ആവശ്യം സെന്‍കുമാറിന്‍റെ അഭിഭാഷകരും ഉന്നയിച്ചില്ല.