LiveTV

Live

Kerala

പോസ്റ്റ്മാന്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നു; ഉദ്യോഗാര്‍ഥിയുടെ മൊബൈലിലേക്ക് ഉത്തര സൂചനകള്‍

പോസ്റ്റ്മാന്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നു; ഉദ്യോഗാര്‍ഥിയുടെ മൊബൈലിലേക്ക് ഉത്തര സൂചനകള്‍
Summary
പൊലീസ് പിടിയിലായതോടെ കുല്‍വന്തിന്റെ മൊബൈല്‍ ഫോണ്‍ വിച്ഛേദിക്കപ്പെട്ടു. പരീക്ഷ ചോദ്യപേപ്പറുകള്‍ ചോര്‍ത്തുന്ന വലിയ സംഘത്തിലെ കണ്ണിയാണ് കുല്‍വന്തെന്നാണ്

പോസ്റ്റ്മാന്‍ നിയമനത്തിനുള്ള എഴുത്തു പരീക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ മൊബൈലിലേക്ക് എസ്എംഎസായി ഉത്തരങ്ങള്‍ ഒഴുകിയെത്തി. കാസര്‍കോടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശിയായ കുല്‍വന്തിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പോസ്റ്റ്മാന്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നു; ഉദ്യോഗാര്‍ഥിയുടെ മൊബൈലിലേക്ക് ഉത്തര സൂചനകള്‍

തപാല്‍ വകുപ്പില്‍ പോസ്റ്റ് മാന്‍ ഓഴിവിലേക്ക് നടന്ന പരീക്ഷയിലാണ് ഹരിയാന സോനിപ്പത്ത് സ്വദേശിയായ കുല്‍വന്തിന് ഉത്തരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി എത്തിയത്. കാസര്‍കോട് ചിന്‍മയ വിദ്യാലയത്തിലായിരുന്നു കുല്‍വന്തിന്റെ പരീക്ഷ കേന്ദ്രം. ഉദ്യോഗാര്‍ത്ഥികളെ പരിശോധിച്ച ശേഷമായിരുന്നു പരീക്ഷാഹാളിലേക്ക് കടത്തിവിട്ടത്. എന്നാല്‍ പരീക്ഷ ഹാളില്‍ കുല്‍വന്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ട അധ്യാപിക ഫോണ്‍ പരിശോധിച്ചു. പരിശോധനയില്‍ ഉത്തരങ്ങള്‍ സന്ദേശങ്ങളായി ലഭിക്കുന്നത് കണ്ടെത്തി.

പൊലീസ് പിടിയിലായതോടെ കുല്‍വന്തിന്റെ മൊബൈല്‍ ഫോണ്‍ വിച്ഛേദിക്കപ്പെട്ടു. പരീക്ഷ ചോദ്യപേപ്പറുകള്‍ ചോര്‍ത്തുന്ന വലിയ സംഘത്തിലെ കണ്ണിയാണ് കുല്‍വന്തെന്നാണ് പൊലീസിന്റെ സംശയം.