LiveTV

Live

Kerala

കൊടുംചൂടിന് ആശ്വാസമേകി വേനല്‍ മഴ

കൊടുംചൂടിന് ആശ്വാസമേകി വേനല്‍ മഴ
Summary
കടുത്ത ചൂടിന് ആശ്വാസമേകി വേനല്‍ മഴയെത്തി. പലയിടങ്ങളിലും ശക്തമായ ഇടിയോടുകൂടിയ മഴയാണ് ലഭിച്ചത്.

കടുത്ത ചൂടിന് ആശ്വാസമേകി വേനല്‍ മഴയെത്തി. പലയിടങ്ങളിലും ശക്തമായ ഇടിയോടുകൂടിയ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പുറത്തിറങ്ങാന്‍ പോലും കഴിയാത്ത രീതിയില്‍ 40 ഡിഗ്രിയിലേറെയാണ് കേരളത്തിലെ ചൂട്. ഈ കൊടും ചൂടിനെ തണുപ്പിച്ചാണ് പലഭാഗങ്ങളിലും വേനല്‍മഴ എത്തിയത്.‌ വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇടിയോടുകൂടിയ മഴയാകും ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നാളെ രാവിലെ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മാസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നെങ്കിലും ചൂടിന് ശമനമുണ്ടായിരുന്നില്ല. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ ആറ് വരെ 46.5 മില്ലിമിറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 25.8 മില്ലിമിറ്റര്‍ മഴയാണ് ലഭിച്ചത്.