LiveTV

Live

Kerala

ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരില്‍ പരീക്ഷണമെന്ന് പരാതി

Summary
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍

ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പരീക്ഷണം നടത്തിയെന്ന് പരാതി. പുരുഷാവയവം വെച്ചുപിടിപ്പിക്കുന്ന ഫെലോ പ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ തന്റെ ദേഹത്ത് പരീക്ഷണം നടത്തുകയായിരുന്നുവെന്നാണ് തിരുവനന്തപുരം കട്ടാക്കട്ട സ്വദേശി സാഗര്‍ പറയുന്നത്. ഇയാള്‍ ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു.

പത്ത് വര്‍ഷത്തെ ചികിത്സക്കും നിരീക്ഷണത്തിനും ഒടുവില്‍ കഴിഞ്ഞ ജനുവരി 24 നാണ് മെഡിക്കല്‍ കോളജില്‍ സാഗരിനെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. പുരുഷാവയവം വെച്ചുപിടിക്കുന്നതിനായി നടത്തിയ ഫെലോ പ്ലാസ്റ്റി ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതെന്നാണ് പരാതി. തുടയില്‍ നിന്നും മാംസം എടുത്ത് ലിംഗം വെച്ചുപിടിപ്പിക്കാനായി നാല് തവണ ശസ്ത്രക്രിയ നടത്തി. സ്തനങ്ങള്‍ക്ക് രൂപ മാറ്റം നടത്തുന്നതിനായി മാസക്ടമി, ഗര്‍ഭപാത്രം ഒഴിവാക്കുന്നതിനായി സിസ്ക്ട്രമി, സ്ത്രീ ലൈംഗിക അവയവം മാറ്റുന്നതിനായി വജൈനട്ടമി തുടങ്ങി പല ഘട്ടങ്ങളിലായി വേറെയും ഒമ്പത് ശസ്ത്രക്രിയകള്‍ നടന്നു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ എന്ന നിലയില്‍ മതിയായ തുടര്‍ ചികിത്സകള്‍ കിട്ടിയില്ലെന്നും സാഗര്‍ പറഞ്ഞു. പിന്നീട് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ ശസ്ത്രക്രിയ എണ്‍പത് ശതമാനം വിജയകരമായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. കെ അജയകുമാര്‍ പറയുന്നത്.

സൌജന്യമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പത്ത് ലക്ഷം രൂപ ചികിത്സക്ക് വേണ്ടി ചെലവായെന്ന് സാഗര്‍ പറയുന്നു.