LiveTV

Live

Kerala

കോളജുകളിലെ ഇന്റേണലിന് പുതിയ സംവിധാനത്തിന് ശിപാര്‍ശ

കോളജുകളിലെ ഇന്റേണലിന് പുതിയ സംവിധാനത്തിന് ശിപാര്‍ശ
Summary
എംജി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. സാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ നല്‍കിയത്...


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ പുതിയ സംവിധാനങ്ങള്‍ വേണമെന്ന് വിസി മാരുടെ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.അക്കാദമിക്ക് ഓഡിറ്റിങ്,സുതാര്യത,പരാതി പരിഹാര സംവിധാനം,സമ്മര്‍ കോഴ്സുകള്‍ എന്നിവ വേണമെന്നാണ് നിര്‍ദ്ദേശം.ജിഷ്ണു പ്രണോയി സംഭവത്തെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പടിക്കാന്‍ എം ജി വിസി ചെയര്‍മാനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

ശുപാര്‍ശ അംഗീകരിച്ചാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന നിലവിലെ രീതി പൂര്‍ണ്ണമായും മാറും.നാല് നിര്ദ്ദേശങ്ങളാണ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചത്.അക്കാദമിക്ക് ഓഡിറ്റിങ്ങാണ് ഒന്നാമത്തേത്.കോളേജ് തലത്തില്‍ പ്രെഫസറോ,അസോ.പ്രെഫസറോ ഉള്‍പ്പെടുന്ന ഇന്റേണല്‍ ഓഡിറ്റ് സെല്ലും,സര്‍വ്വകലാശാല തലത്തില്‍ എക്സ്റ്റേണല്‍ ഓഡിറ്ററും വേണമെന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.എക്സ്റ്റേണല്‍ ഓഡിറ്റര്‍ ആവിശ്യപ്പെടുന്ന എല്ലാ വിവരങ്ങളും ഇന്റേണല്‍ ഓഡിറ്റ് സെല്‍ കൈമാറണം.സുതാര്യതക്ക് വേണ്ടി അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ഇടണമെന്നാണ് പറയുന്നത്.പരാതി പരിഹാരത്തിന് വേണ്ടി ഓബുഡ്സമാന്‍ സംവിധാനം വേണമന്ന് മൂന്നാമത്തെ നിര്‍ദ്ദേശമായി കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഹാജര്‍ കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമ്മര്‍ കോഴ്സുകള്‍ തുടങ്ങണമെന്ന നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വലിയ ആശ്വാസമാകുന്നതാണ്. റിപ്പോര്‍ട്ട് വിദ്യാഭസമന്ത്രിക്ക് സമര്‍പ്പിച്ചു.

എം ജി വിസി ബാബുസെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതിയില്‍ വിവിധ സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍മ്മാരായ ഡോ കെ മുഹമ്മദ് ബഷീര്‍,ഡോ. കുഞ്ചറിയ പി ഐസക്ക്,ഡോ. എംകെസി നായര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.