LiveTV

Live

Kerala

എം.ജി സര്‍വ്വകലാശാലയില്‍ സിലബസ് അട്ടിമറിക്കാന്‍ ശ്രമം

എം.ജി സര്‍വ്വകലാശാലയില്‍ സിലബസ് അട്ടിമറിക്കാന്‍ ശ്രമം
Summary
15 വര്‍ഷത്തിന് ശേഷം 2016ലാണ് എംജി യൂണിവേഴ്‍സിറ്റിയിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ സിലബസ് പരിഷ്കരിക്കാന്‍ ചാന്‍സിലര്‍ അനുമതി നല്കിയത്

എം.ജി സര്‍വ്വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ സിലബസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി. പുതിയ ഫാക്വല്‍റ്റി ഗ്രൂപ്പിന് നിയോഗിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിച്ച സിലബസാണ് അട്ടിമറിക്കാന്‍ സിന്‍ഡിക്കേറ്റ് നിക്കം നടത്തുന്നത്. ചാന്‍സിലറിന്റെ അനുമതി പോലും ഇല്ലാതെയാണ് സിന്‍ഡിക്കേറ്റിന്റെ ഈ നീക്കമെന്നാണ് ആരോപണം.

15 വര്‍ഷത്തിന് ശേഷം 2016ലാണ് എംജി യൂണിവേഴ്‍സിറ്റിയിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ സിലബസ് പരിഷ്കരിക്കാന്‍ ചാന്‍സിലര്‍ അനുമതി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് 108 കോഴ്സുകള്‍ക്ക് വേണ്ടി പുതിയ സിലബസ് തയ്യാറാക്കി. എന്നാല്‍ ഈ സിലബസ് അംഗീകരിക്കാതെ മാറ്റങ്ങള്‍ വരുത്താന്‍ എം ജി യൂണിവേഴ്‍സിറ്റിയെ സിന്‍ഡിക്കേറ്റ് തീരുമാനം എടുക്കുകയായിരുന്നു. വിസി അംഗീകരിച്ച സിലബസില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ചാന്‍സിലറുടെ അനുമതി വേണമെന്നിരിക്കെ ഈ നടപടികളൊന്നും പാലിക്കാതെയാണ് സിന്റിക്കേറ്റിന്റെ പുതിയ നീക്കം.

ചില ഇടത് അദ്ധ്യാപകരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണെന്നാണ് വലത് അദ്ധ്യാപക സംഘടനകളുടെ ആക്ഷേപം. സിലബസ് പരിഷ്കരണത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകര്‍ ചാന്‍സിലര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.