LiveTV

Live

Kerala

മഹിജക്കെതിരായ പോലീസ്‌ നടപടി; ഡിജിപി വിശദീകരണം നല്‍കി

Summary
ദേശീയ വനിത കമ്മീഷന്‍ ഓഫീസിലെത്തിയാണ് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ വിശദീകരണം നല്‍കിയത്‌.

ജിഷ്‌ണുവിന്റെ അമ്മ മഹിജക്കെതിരായ പോലീസ്‌ നടപടിയില്‍ ഡിജിപി ദേശീയ വനിത കമ്മീഷന്‌ വിശദീകരണം നല്‍കി.ഡല്‍ഹിയില്‍ കമ്മീഷന്‍ ഓഫീസില്‍ എത്തിയാണ്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ വിശദീകരണം നല്‍കിയത്‌.എഡിജിപി ബി സന്ധ്യ,തൃശ്ശൂര്‍ റേഞ്ച്‌ ഐജി അജിത്ത്‌ കുമാര്‍ എന്നിവരും വനിത കമ്മീഷന്‌ മുന്നില്‍ ഹാജരായി.നടി ആക്രമിക്കപെട്ട സംഭവം,ജിഷ്‌ണുവിന്റെ മരണം എന്നീ കേസുകളില്‍ എത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന്‌ ഡിജിപി കമ്മീഷനെ അറിയിച്ചു.