LiveTV

Live

Kerala

പട്ടികജാതി കമ്മീഷന്‍ വാളയാറിലെത്തി

പട്ടികജാതി കമ്മീഷന്‍ വാളയാറിലെത്തി
Summary
വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യാഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. നെന്മാറയില്‍ ആദിവാസി യുവാവിന് പൊലീസ് മര്‍ദനമേറ്റ

പട്ടിക ജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ പിഎന്‍ വിജയകുമാര്‍ വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യാഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വാളയാറിലെത്തിയ അദ്ദേഹം കേസന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ചു. നെന്മാറയില്‍ ആദിവാസി യുവാവിന് പൊലീസ് മര്‍ദനമേറ്റ ബന്ധപ്പെട്ട് നെന്മാറ പൊലീസ് സ്റ്റേഷനിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തി.

വാളയാറില്‍ സ്റ്റേഷനിലെത്തിയ കമ്മീഷന്‍ ചെയര്‍മാന്‍ പിഎന്‍ വിജയകുമാര്‍, കമീഷനംഗം കെകെ മനോജ് എന്നിവര്‍ ജില്ലാ പൊലീസ് മേധാവി പ്രദീഷ്കുമാര്‍, അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി കെജെ സോജന്‍, പൊലീസ് സര്‍ജന്‍ ഡോ. പിബി ഗുജ്‌റാള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

ജിഷ കേസിലുണ്ടായത് പോലെ വിമര്‍ശനങ്ങളുണ്ടാവാതിരിക്കാന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് നിയമോപദേശം തേടണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ആദിവാസി യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ നെന്മാറ പൊലീസ് സ്റ്റേഷനിലും കമ്മീഷന്‍ തെളിവെടുപ്പ് നടത്തി.