LiveTV

Live

Kerala

ആരെയും അറസ്റ്റ് ചെയ്തിട്ടില്ല; അന്വേഷിക്കുമെന്ന് ഐജി

Summary
ഡിസിപി അരുള്‍ ബി കൃഷ്ണക്കാണ് അന്വേഷണ ചുമതല. ഉചിതമായ നടപടിയുണ്ടാകുമെന്നും ഐജി മനോജ് ഏബ്രഹാം

തിരുവനന്തപുരത്ത് ജിഷ്ണു പ്രണോയുടെ മാതാവ് മഹിജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ കുറിച്ച് തിരുവനന്തപുരം ഡിസിപി അന്വേഷിക്കുമെന്ന് ഐജി മനോജ് ഏബ്രഹാം. ഡിസിപി അരുള്‍ ബി കൃഷ്ണക്കാണ് അന്വേഷണ ചുമതല. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടിയുണ്ടാകുമെന്നും ഐജി അറിയിച്ചു.

ജിഷ്ണുപ്രണോയുടെ മാതാവ് ഉള്‍പ്പെടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സാധാരണ നടപടിക്രമം മാത്രമാണ് ഉണ്ടായത്. ഡിജിപി ഓഫീസിന് മുന്നില്‍ പ്രകടനങ്ങള്‍ അനുവദിക്കാറില്ല. മുന്‍കരുതലെന്ന നിലയില്‍ ജിഷ്ണുവിന്‍റെ അമ്മയുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ സംഭവസ്ഥലത്തു നിന്നും മാറ്റുകയാണുണ്ടായത്. ഇവരെ വിട്ടയച്ചതായും ഐജി പറഞ്ഞു.